Sunday, September 19, 2021
Home Newsfeed യാത്രാ നിയന്ത്രണം; ഖത്തര്‍ ചുവപ്പ് പട്ടിക പുതുക്കി

യാത്രാ നിയന്ത്രണം; ഖത്തര്‍ ചുവപ്പ് പട്ടിക പുതുക്കി

ദോഹ: ഖത്തര്‍ യാത്രാ നയത്തിന്റെ ഭാഗമായുള്ള രാജ്യങ്ങളുടെ നിറംതിരിച്ചുള്ള പട്ടിക പുതുക്കി. പുതിയ പട്ടിക പ്രകാരം ഏറ്റവും കൂടുതല്‍ നിയന്ത്രണങ്ങളുള്ള റെഡ് ലിസ്റ്റില്‍ ഈജിപ്തിനെയും ജോര്‍ദാനെയും ഉള്‍പ്പെടുത്തി. കോവിഡ് കേസുകള്‍ കൂടിയതും ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനവുമാണ് ഇതിന് കാരണം. അഫ്ഗാനിസ്താന്‍, കമ്പോഡിയ, ജോര്‍ജിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളും പുതുതായി റെഡ് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.

റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വാക്‌സിനെടുക്കാത്തവര്‍(ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, 75 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ഉള്‍പ്പെടെ) 10 ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം. നിലവില്‍ ഇന്ത്യ ഉള്‍പ്പെടെ 153 രാജ്യങ്ങള്‍ റെഡ് ലിസ്റ്റില്‍ ഉണ്ട്.

അതേസമയം, ബഹ്‌റൈന്‍, കുവൈത്ത്, സൗദി അറേബ്യ, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങള്‍ യെല്ലോ ലിസ്റ്റിലാണ്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന വാക്‌സിനെടുക്കാത്ത പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഏഴ് ദിവസമാണ് ഹോട്ടല്‍ ക്വാറന്റീന്‍. ചൈന, അല്‍ജീരിയ, ഫ്രാന്‍സ്, ജപ്പാന്‍ ഉള്‍പ്പെടെ 33 രാജ്യങ്ങള്‍ യെല്ലോ ലിസ്റ്റിലുണ്ട്.

ഗ്രീന്‍ ലിസ്റ്റില്‍പ്പെട്ട 21 രാജ്യങ്ങളില്‍ പ്രധാനമായും യൂറോപ്യന്‍ രാജ്യങ്ങളാണുള്ളത്. ഈ രാജ്യങ്ങളിലെ വാക്‌സിനെടുക്കാത്ത താമസക്കാര്‍ അഞ്ച് ദിവസം ഹോം ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതി.

എന്നാല്‍, ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നീ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേക ക്വാറന്റീന്‍ നിയമമാണ്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന വാക്‌സിനെടുത്തവര്‍ രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റീനും അല്ലാത്തവര്‍ 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീനിലും കഴിയണം.
ALSO WATCH

Most Popular