Tuesday, August 3, 2021
Home Newsfeed ഇഹ്തിറാസ് ആപ്പ് രജിസ്‌ട്രേഷന്‍ സന്ദര്‍ശകര്‍ക്ക് മാത്രമേ നിര്‍ബന്ധമുള്ളുവെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ഇഹ്തിറാസ് ആപ്പ് രജിസ്‌ട്രേഷന്‍ സന്ദര്‍ശകര്‍ക്ക് മാത്രമേ നിര്‍ബന്ധമുള്ളുവെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറിലേക്ക് വരുമ്പോള്‍ മുഴുവന്‍ യാത്രക്കാരും ഇഹ്തിറാസ് ആപ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനയില്‍ മാറ്റം. രാജ്യത്തേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ മാത്രമേ ആപ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് അനുമതി കരസ്ഥമാക്കേണ്ടതുള്ളുവെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തര്‍ പൗരന്മാര്‍ക്കും റെസിഡന്റ് വിസയുള്ളവര്‍ക്കും വേണമെങ്കില്‍ ചെയ്യാവുന്നതാണ്. മുന്‍കൂര്‍ രജിസ്‌ട്രേഷനിലൂടെ യാത്രാ നടപടികള്‍ വേഗത്തിലാവുമെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു.

Most Popular