Sunday, September 26, 2021
Home Gulf Qatar ഖത്തറില്‍ മെയ് 30 വരെ തുറന്നുപ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങള്‍ ഇവയാണ്

ഖത്തറില്‍ മെയ് 30 വരെ തുറന്നുപ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങള്‍ ഇവയാണ്

ദോഹ: മെയ് 19 മുതല്‍ 30 വരെയുള്ള പെരുന്നാള്‍ അവധി സമയത്ത് തുറന്നു പ്രവര്‍ത്തിക്കാവുന്ന മേഖലകളുടെ പട്ടിക ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ടു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ വാണിജ്യപ്രവര്‍ത്തനങ്ങളും ഈ ദിവസങ്ങളില്‍ നിര്‍ത്തിവയ്്ക്കാന്‍ ഖത്തര്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തില്‍ ഇളവ് ലഭിക്കുന്നവയുടെ പട്ടികയാണ് വാണിജ്യ മന്ത്രാലയം പുറത്തുവിട്ടത്.

ഇളവ് ലഭിക്കുന്ന വിഭാഗങ്ങള്‍
1. ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന ഷോപ്പിങ് കോംപ്ലക്‌സുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഗ്രോസറികള്‍, ഫ്രൂട്ട്‌സ് വെജിറ്റബിള്‍ ഷോപ്പുകള്‍, റസ്റ്റോറന്റുകള്‍(ഡെലിവറി സേവനം മാത്രം), സ്വീറ്റ്‌സ്-ചോക്കലേറ്റ് ഷോപ്പുകള്‍, ബേക്കറികള്‍
2. ഫാര്‍മസികള്‍, ക്ലിനിക്കുകള്‍(ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പ്രകാരമുള്ളവ)
3. പെട്രോള്‍ സ്‌റ്റേഷനുകള്‍, കാര്‍ ഡീലര്‍ കമ്പനികളുടെ ഗാരേജുകള്‍
4. ഇന്‍സ്ട്രിയല്‍ ഏരിയയിലെ വ്യവസായ സ്ഥാപനങ്ങള്‍, കോണ്‍ട്രാക്ടിങ് കമ്പനികളും എന്‍ജിനീയറിങ് സൂപ്പര്‍ വൈസറിയും(കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലും അതിന്റെ കീഴിലുള്ള എന്‍ജിനീയറിങ് ഓഫിസുകളിലും)
5. മെയിന്റനന്‍സ് കമ്പനികള്‍(പ്ലംബര്‍, ഇലക്ട്രിക് സര്‍വീസുകള്‍)
6. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ സര്‍ക്കുലര്‍ പ്രകാരമുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍
7. ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍
8. മൊബൈല്‍ ആപ്പ് വഴി ഡെലിവറി സേവനം നല്‍കുന്ന കമ്പനികള്‍
9. ഹോട്ടല്‍ മേഖലയിലെ ജനറല്‍ കമ്പനികള്‍
10. തുറമുഖങ്ങളിലും എയര്‍പോര്‍ട്ടുകളിലും ലോജിസ്റ്റിക് സര്‍വീസ് നല്‍കുന്ന കമ്പനികള്‍

Most Popular