Wednesday, June 23, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് ഇപ്പോഴും മൂര്‍ധന്യത്തില്‍; പെരുന്നാള്‍ വീട്ടില്‍ ആഘോഷിക്കുക

ഖത്തറില്‍ കോവിഡ് ഇപ്പോഴും മൂര്‍ധന്യത്തില്‍; പെരുന്നാള്‍ വീട്ടില്‍ ആഘോഷിക്കുക

ദോഹ: ഖത്തറില്‍ കോവിഡ് ഇപ്പോഴും മൂര്‍ധ്യന്യഘട്ടത്തിലാണെന്നും ഇദുല്‍ ഫിത്വര്‍ ദിനത്തില്‍ ഒത്തുചേരലുകള്‍ ഒഴിവാക്കി വീടുകളില്‍ തന്നെ ആഘോഷിക്കണമെന്നും ദേശീയ പകര്‍ച്ചവ്യാധി മുന്നൊരുക്ക കമ്മിറ്റി അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍. മുന്‍കരുതല്‍ നടപടികള്‍ പാലിക്കാതെ ഇഫ്താറുകളില്‍ ഒരുമിച്ചുകൂടുന്നത് കാരണം രാജ്യത്ത് പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഇടയില്‍ കൊറോണ വ്യാപനം വര്‍ധിച്ചതായി അദ്ദേഹം പറഞ്ഞു.

രോഗബാധിതരില്‍ 35 ശതമാനം 25നും 34നും ഇടയില്‍ പ്രായമുള്ളവരാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ഖത്തറിലെ പോസ്റ്റീവ് കേസുകള്‍ സ്ഥിരത കൈവരിച്ചിട്ടുണ്ട്. രോഗം ഭേദമാവുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ട്. രോഗം സുഖപ്പെട്ടവരുടെ എണ്ണം ഈയാഴ്ച്ച 6000 കവിഞ്ഞു. പുതിയ അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശപ്രകാരം ആശുപത്രിയില്‍ നിന്ന് ആളുകളെ വേഗത്തില്‍ ഡിസ്ചാര്‍ജ് ചെയ്യുന്നുണ്ട്. രോഗം മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യതയുള്ളതിന്റെ കാലയളവ് കുറച്ചതിനെ തുടര്‍ന്നാണിത്.

ഭൂരിഭാഗത്തിനും ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണുള്ളതെങ്കിലും ഗുരുതര ലക്ഷണം പ്രകടിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ട്. പെരുന്നാള്‍ ആളുകള്‍ ഒത്തുകൂടുന്ന പ്രധാന ദിവസമാണ്. എന്നാല്‍, ഇത്തവണത്തെ പെരുന്നാള്‍ വ്യത്യസ്തമായിരിക്കണം. സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് അല്‍ ഖാല്‍ പറഞ്ഞു.

രോഗം ഭേദമായ 96 ദാതാക്കളില്‍ നിന്ന് ലഭിച്ച പ്ലാസ്മ ഉപയോഗിച്ച് 100 പേര്‍ക്ക് ഇതിനകം ചികില്‍സ നടത്തിയതായി പകര്‍ച്ചവ്യാധി കേന്ദ്രം ഡയറക്ടര്‍ ഡോ. മുന അല്‍ മസ്ലമാനി പറഞ്ഞു.

Eid is different this year due to coronavirus and everyone should celebrate at home: Dr Khal


 

Most Popular