Tuesday, May 18, 2021
Home Newsfeed ഖത്തറില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന 8 കോവിഡ് രോഗികള്‍ കൂടി മരിച്ചു; ഇന്ന് 644 പേര്‍ക്ക് രോഗബാധ

ഖത്തറില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന 8 കോവിഡ് രോഗികള്‍ കൂടി മരിച്ചു; ഇന്ന് 644 പേര്‍ക്ക് രോഗബാധ

ദോഹ: ഖത്തറില്‍ ഇന്ന് 644 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1548 പേരാണ് രോഗമുക്തി നേടിയത്. 461 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 183 പേര്‍. 13,013 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 8 പേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 39, 48, 52, 55, 58, 72, 77, 79 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 480. ഇതില്‍ ആറു പേര്‍ മറ്റ് അസുഖങ്ങള്‍ ഉള്ളവരായിരുന്നു. രാജ്യത്ത് ഇതുവരെ 194,099 പേര്‍ രോഗമുക്തി നേടി. ഇന്ന് 44 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 722 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 31,485 ഡോസ് വാക്സിന്‍ നല്‍കി. ആകെ 1,635,398 ഡോസ് വാക്സിനുകളാണ് ഇതിനകം നല്‍കിയത്.

 

Most Popular