Saturday, June 19, 2021
Home Newsfeed ഖത്തറില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന 8 കോവിഡ് രോഗികള്‍ മരിച്ചു

ഖത്തറില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന 8 കോവിഡ് രോഗികള്‍ മരിച്ചു

ദോഹ: ഖത്തറില്‍ ഇന്ന് 676 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1593 പേരാണ് രോഗമുക്തി നേടിയത്. 456 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 220 പേര്‍. 15,650 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 8 പേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 33, 44, 50, 56, 77, 57, 61, 77 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 458. രാജ്യത്ത് ഇതുവരെ 189,544 പേര്‍ രോഗമുക്തി നേടി. ആകെ രോഗബാധിര്‍ 205,652. ഇന്ന് 52 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 849 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 29,428 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ 1,903,912 ഡോസ് വാക്‌സിനുകളാണ് ഇതിനകം നല്‍കിയത്.
Eight deaths, 676 Covid-19 cases in Qatar on April 30
ALSO WATCH

 

Most Popular