Friday, June 18, 2021
Home Gulf Qatar ഖത്തറില്‍ വീണ്ടും ഹോം ക്വാറന്റീന്‍ ലംഘനം; എട്ട് പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ വീണ്ടും ഹോം ക്വാറന്റീന്‍ ലംഘനം; എട്ട് പേര്‍ക്കെതിരെ നടപടി

ദോഹ: ഖത്തറില്‍ ഹോം ക്വാറന്റീന്‍ നടപടികള്‍ ലംഘിച്ചതിന് ഇന്നലെ എട്ട് പേര്‍ക്കെതിരെ നടപടി. കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്തെ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ നടപ്പാക്കിയ നിയമങ്ങള്‍ ലംഘിച്ച ഇവരെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറി. യൂസഫ് ഹസ്സന്‍ സുലൈമാന്‍ ജിബ്രില്‍ ഫറാഗ് അല്ലാഹ്, അലി അബ്ദുല്ല ഒബയ്ദ് ഹസ്സന്‍, സ്വാലിഹ് ബഖിത് അലി ദാര അല്‍ മര്‍രി, നാസര്‍ റാഷിദ് ജാദി അല്‍ ജാദി അല്‍ മന്‍സൂരി, നജ്ം അല്‍ ദിന്‍ അബ്ദുല്ല അഹ്മദ് മുഹമ്മദിന്‍, അബ്ദുല്‍റഹ്മാന്‍ മുഹമ്മദ് ഖത്താബ്, മുഹമ്മദ് അബ്ദുല്‍ഹമീദ് ഖലീഫ തെരിയാക് ഖലീഫ., സയ്യിദ് അയ്ദ് മുഹമ്മദ് അല്‍ സയേദ് അല്‍ ഹജ്രി എന്നിവരെയാണ് അറസ്റ്റ് ചെയ്ത്.

രാജ്യത്തെ 1990 നിയമം നമ്പര്‍ പത്തൊമ്പത് പ്രകാരം പകര്‍ച്ച വ്യാധി നിവാരണത്തിന്റെ ഭാഗമായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിലും ഇത്തരം നിയമലംഘനം നടത്തുവരെ നിരീക്ഷിക്കാന്‍ അധികൃതര്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിടിക്കപെടുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ശക്തമായ ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Most Popular