
ഖത്തറില്‍ കോവിഡ് വാക്സിനേഷനായി ഉടന്‍ തന്നെ അപ്പോയ്മെന്റിന് ബുക്ക് ചെയ്യാം
ദോഹ: കൊറോണ വാക്സിന് അര്‍ഹരായ അംഗങ്ങള്‍ക്ക് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനായി വിളിക്കാമെന്ന് ഖത്തര്‍ മീഡിയ കോര്പ്പറേഷന് ട്വിറ്ററിര്‍(@ covid19qatar) അക്കൗണ്ടിലൂടെ അറിയിച്ചു. മുന്‍കൂട്ടി അപ്പോയ്മെന്റ് എടുത്ത ആളുകള്‍ക്ക് മാത്രമേ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് കുത്തിവയ്പ്പുകള്‍ നല്‍കുകയുള്ളു. പ്രതിരോധ വാക്സിന് വിതരണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ മുതിര്‍ന്നവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് വാക്സിന് നല്‍കുന്നത്. കൂടുതല്‍ വാക്സിന് ഡോസുകള്‍ എത്തുന്നതോടെ കൂടുതല്‍ പേര്‍ക്ക് വാക്സിന് നല്കാന് സാധിക്കുന്നതാണ്. അതുവരെ പൊതുജനങ്ങള്‍ കാത്തിരിക്കാന്‍ ഖത്തര്‍ മീഡിയ കോര്പ്പറേഷന് അഭ്യര്‍ത്ഥിച്ചു. ഈ ഘട്ടത്തില്‍ വാക്സിനേഷന് അര്‍ഹരായ ആളുകളെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പ്പറേഷന്(പിഎച്ച്സിസി) നേരിട്ട് എസ്എംഎസ് അല്ലെങ്കില്‍ ഫോണ്‍ കോള്‍ വഴി ബന്ധപ്പെടുന്നതാണ്.