Tuesday, August 3, 2021
Home Newsfeed എമിഗ്രേഷന്‍ ബില്‍ 2021: പ്രവാസി സംഘടനാ പ്രതിനിധികളുടെ ചര്‍ച്ച നാളെ

എമിഗ്രേഷന്‍ ബില്‍ 2021: പ്രവാസി സംഘടനാ പ്രതിനിധികളുടെ ചര്‍ച്ച നാളെ

ദോഹ: പ്രവാസികളെ ഏറെ ബാധിക്കുന്ന പുതിയ എമിഗ്രേഷന്‍ ബില്ലിന്റെ വിവിധ വശങ്ങളെക്കുറിച്ച് കെഎംസിസി ഗൈഡ് ഖത്തറിന്റെയും നീതി ഭദ്രതയുടെയും ആഭിമുഖ്യത്തില്‍ നാളെ ഓണ്‍ലൈന്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. നാളെ വൈകീട്ട് 7ന് സൂം വഴിയാണ് ചര്‍ച്ച.

കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കരട് നിയമത്തില്‍ ചില ഭേദഗതികള്‍ കെഎംസിസി സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ പ്രവാസി സംഘടനകള്‍ക്കും വ്യക്തി കള്‍ക്കും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജൂലൈ 17 വരെ ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബില്ലിന്റെ വിവിധ വശങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായി വേദിഒരുക്കുന്നത്.

Join Zoom Meeting
Meeting ID: 558 441 5877
Passcode: sam

Most Popular