Wednesday, June 23, 2021
Home Gulf Qatar ഖത്തറിലേക്കു മടങ്ങുന്ന വീട്ടുജോലിക്കാരുടെയും സാധാരണ തൊഴിലാളികളുടെയും ക്വാരന്റീന്‍ ചെലവ് തൊഴിലുടമ വഹിക്കണം

ഖത്തറിലേക്കു മടങ്ങുന്ന വീട്ടുജോലിക്കാരുടെയും സാധാരണ തൊഴിലാളികളുടെയും ക്വാരന്റീന്‍ ചെലവ് തൊഴിലുടമ വഹിക്കണം

ദോഹ: ആഗസ്ത് 1 മുതല്‍ ഖത്തറിലേക്കു മടങ്ങുന്ന സ്വകാര്യ മേഖലയിലെ ബ്ലൂ കോളര്‍ തൊഴിലാളികളുടെയും വീട്ടുജോലിക്കാരുടെയും ക്വാരന്റീന്‍ ചെലവ് തൊഴിലുടമ വഹിക്കണമെന്ന് ഖത്തര്‍. ക്വാരന്റീനായി തയ്യാറാക്കിയിട്ടുള്ള പ്രത്യേക കേന്ദ്രങ്ങളുടെ ചെലവാണ് വഹിക്കേണ്ടത്. ഇവര്‍ക്ക് ഖത്തറിലേക്കു മടങ്ങാനുള്ള അനുമതി ലഭിച്ച ശേഷം ഇതിനാവശ്യമായ കാര്യങ്ങള്‍ തൊഴിലുടമ ചെയ്യണം.

ഖത്തര്‍ പോര്‍ട്ടല്‍ വെബ്‌സൈറ്റ് വഴിയാണ് രാജ്യത്തേക്ക് മടങ്ങുന്നതിന് വേണ്ടി അപേക്ഷിക്കേണ്ടത്. അനുമതി ലഭിക്കുന്നതിനുള്ള മുന്‍ഗണന താഴെ പറയുന്ന ഘടകങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും

1. അപേക്ഷിക്കുന്നവരുടെ രാജ്യത്തെ കോവിഡ് വ്യാപന തോത്
2. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും മാനുഷിക മേഖലകളിലെയും ആവശ്യകത

കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും അതത് രാജ്യങ്ങളിലെ ഖത്തര്‍ അംഗീകൃത കേന്ദ്രത്തില്‍ നിന്ന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കുമാണ് ഹോം ക്വാരന്റീന് അര്‍ഹതയുണ്ടാവുക. അല്ലാത്തവര്‍ സ്വന്തം ചെലവില്‍ ഹോട്ടല്‍ ക്വാരന്റീനില്‍ കഴിയേണ്ടി വരും. അതേ സമയം, താഴെ പറയുന്ന വിഭാഗങ്ങള്‍ ഏത് രാജ്യങ്ങളില്‍ നിന്നായാലും ഹോം ക്വാരന്റീനില്‍ പോകാവുന്നതാണ്

1. 55 വയസിനു മുകളില്‍ പ്രായമുള്ളവര്‍
2. അവയവ മാറ്റം നത്തിയിട്ടുള്ളവര്‍
3. ഇമ്യൂണോസപ്രസീവ് തെറാപ്പി ചെയ്യുന്നവര്‍
4. ഹൃദയ സംബന്ധമായ രോഗമുള്ളവര്‍
5. ശക്തമായ ആസ്തമ രോഗമുള്ളവര്‍
6. കാന്‍സര്‍ ചികില്‍സയിലുള്ളവര്‍
7. ഗര്‍ഭിണികള്‍
8. അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികളുള്ള മാതാക്കള്‍
9. കിഡ്‌നി ഫെയിലര്‍ പ്രശ്‌നമുള്ളവര്‍
10. കടുത്ത കരള്‍ രോഗമുള്ളവര്‍
11. കാല്‍ മുറിച്ചു മാറ്റിയവര്‍
12. ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവരുടെ സഹായം വേണ്ടവര്‍
13. ഭിന്ന ശേഷിക്കാരായ കുട്ടികളും അവരുടെ അമ്മമാരും
14. കുഷ്ടരോഗമുള്ളവരും അതിന് ചികില്‍സ തേടുന്നവരും
15. ഡയബറ്റിക് ഫൂട്ട് ഉള്ളവര്‍
16. 10 ദിവസത്തിനുള്ളില്‍ അടുത്ത ബന്ധുക്കള്‍ മരിച്ചവര്‍
17. മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികില്‍ തേടുന്നവരും ക്ലസ്റ്ററോഫോബിയ രോഗമുള്ളവരും
18. പ്രമേഹ രോഗത്തിന് ചികില്‍സയിലുള്ളവര്‍
19. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുള്ളവര്‍

വിവിധ മേഖലയിലുള്ള തൊഴിലാളികള്‍ അവരുടെ യാത്ര സംബന്ധിച്ച് തൊഴിലുടമയുമായി ചര്‍ച്ച നടത്തി ധാരണയിലെത്തണം. വിദ്യാഭ്യാസ മേഖലയിലുള്ളവര്‍ ഹാജര്‍ നഷ്ടപ്പെടന്നത് ഒഴിവാക്കാന്‍ ക്വാരന്റീന്‍ കാലയളവ് കൂടി കണക്കിലെടുത്ത് വേണം യാത്ര തീരുമാനിക്കാന്‍.

റിട്ടേണ്‍ പെര്‍മിറ്റ് സംബന്ധിച്ച വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് 19 പേജ് സന്ദര്‍ശിക്കുകയോ 109 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ സര്‍ക്കാര്‍ കോണ്‍ടാക്ട് സെന്ററുമായി ബന്ധപ്പെടുകയോ ചെയ്യാം.

employer shall bear the costs of the quarantine for blue collar workers and domestic workers


 

Most Popular