Tuesday, May 11, 2021
Home Gulf Qatar ഖത്തറിലെ പുതിയ തൊഴില്‍ നിയമം ദോഷകരമെന്ന് തൊഴിലുടമകള്‍

ഖത്തറിലെ പുതിയ തൊഴില്‍ നിയമം ദോഷകരമെന്ന് തൊഴിലുടമകള്‍

ദോഹ: രാജ്യത്തെ പുതിയ തൊഴില്‍ പരിഷ്‌കാര നിയമങ്ങള്‍ മൂലം വിദഗ്ധ തൊഴിലാളികള്‍ കൂട്ടത്തോടെ കമ്പനികള്‍ മാറുന്നത് ദോഷകരമെന്ന് തൊഴിലുടമകള്‍.  പുതിയ തൊഴില്‍ പരിഷ്‌കാര നിയമങ്ങള്‍ തൊഴിലാളികളുടെ ക്ഷേമത്തിനാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ശരിക്കും പ്രതിസന്ധി നേരിടുന്നത് കമ്പനികള്‍ക്കാണ്. പുതിയ നിയമ പ്രകാരം തൊഴിലുടമയെ നിബന്ധകളോടെ മാറ്റാന്‍ തൊഴിലാളികള്‍ക്ക് അവകാശം നല്‍കുന്നത് ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് വലിയ സഹായമാണ് ചെയ്യുന്നത്. എന്നാല്‍ കൂടുതല്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കി മറ്റു കമ്പനി ഉടമകള്‍ ഓഫറുകള്‍ മുന്നോട്ട് വക്കുന്നത് നിലവിലെ തൊഴിലാളികളെ നഷ്ടപ്പെടാന്‍ കാരണമാവുന്നുണ്ട്. ഇത് രാജ്യത്തെ തൊഴില്‍ മാര്‍ക്കറ്റില്‍ വരുത്തി വയ്ക്കുന്ന അസ്ഥിരത ചെറുതല്ല.പ്രാദേശിക പത്രം നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഖത്തറില്‍ പുതിയ തൊഴില്‍ നിയമം സര്‍ക്കാര്‍ ആവിഷ്‌കരിക്കുമ്പോള്‍ ആവശ്യമായ രീതിയില്‍ തൊഴിലുടമകളുടെ വാദങ്ങള്‍ പരിഗണിച്ചില്ല എന്ന ആക്ഷേപവും നില നില്‍ക്കുന്നുണ്ട്. തൊഴിലാളികള്‍ ഇടക്കിടക്ക് കമ്പനികള്‍ മാറുന്നത് മൂലം സാമ്പത്തിക അസ്ഥിരത വളരെയധികം ഉണ്ടായതായും തൊഴിലുടമകള്‍ പ്രാദേശിക പത്രതിന് നല്‍കിയ സര്‍വേയില്‍ വ്യക്തമാക്കി.

Most Popular