Tuesday, May 18, 2021
Home Gulf Qatar എപ്പാഖ്‌ പ്രിവിലേജ് കാർഡ് ഉത്ഘാടനം ചെയ്‌തു

എപ്പാഖ്‌ പ്രിവിലേജ് കാർഡ് ഉത്ഘാടനം ചെയ്‌തു

ദോഹ: എടവണ്ണ പഞ്ചായത് പ്രവാസി അസോസിയേഷൻ ഖത്തർ (EPPAQ) നസീം ഹെൽത്ത്‌കെയർ ഗ്രൂപ്പുമായി സഹകരിച്ചു നടത്തുന്ന ഹെൽത്ത് പ്രിവിലേജ് കാർഡ് സംരഭത്തിന് തുടക്കമായി. നസീം ഹെൽത്ത്കെയർ മാനേജിങ് ഡയറക്ടർ മിയാൻദാദ് വിപി എപ്പാഖ്‌ അഡ്വൈസറി ചെയർമാൻ അഷ്‌റഫ് പനനിലത്തിനു പ്രിവിലേജ് കാർഡ് നൽകി കൊണ്ടായിരുന്നു ഉദ്ഘാടനകർമം നിർവഹിച്ചത്.
പ്രിവിലേജ് കാർഡ് ഉടമകൾക്ക്‌ സ്പെഷ്യൽ കൺസൾറ്റേഷൻ, ജനറൽ ഫിസിഷ്യൻ കൺസൾറ്റേഷൻ കാർഡിയോളജി, ന്യൂറോളജി കൺസൾറ്റേഷൻ, ഡെന്റൽ ട്രീറ്റ്മെന്റ്, ലാബ്‌ടെസ്റ്റ്‌ , എക്സ്‌റെ  & അൾട്രാസൗണ്ട് എന്നിവക്ക് പ്രതേക  ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്. നസീം ഹെൽത്ത്കെയർ അഡ്മിൻ മാനേജർ റിഷാദ് പികെ, എപ്പാക് പ്രസിഡന്റ് സലീം റോസ്, സാബിഖ്സ്സലാ, സമീൽ, ഫൈസൽബാബു, അബ്ദുൽ മനാഫ് പികെ, ഫിറോസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Most Popular