Sunday, August 1, 2021
Home Newsfeed എറണാകുളം സ്വദേശി ഖത്തറില്‍ നിര്യാതനായി

എറണാകുളം സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ: ദി പെന്തെക്കൊസ്ത് മിഷന്‍ ദോഹ സഭയുടെ ആരംഭകാല വിശ്വാസി എറണാകുളം കലൂര്‍ മുരോളിപറമ്പില്‍ ബഥേല്‍ വീട്ടില്‍ ജോണ്‍ ജോര്‍ജ് (രാജു-61) ദോഹയില്‍ നിര്യാതനായി. 41 വര്‍ഷമായി ഖത്തറില്‍ പ്രവാസിയായ ജോണ്‍ ജോര്‍ജ് ഓട്ടീസ് ഡാര്‍വീഷ് കമ്പനി ഉദ്യോഗസ്ഥനായിരുന്നു. ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ശ്വാസതടസം കൂടിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. മൃതദേഹം നാട്ടില്‍ എത്തിക്കുവാനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി ദോഹയിലുള്ള ബന്ധുക്കള്‍ അറിയിച്ചു. സംസ്‌കാരം പിന്നീട്.

എറണാകുളം കലൂര്‍ മുരോളിപറമ്പില്‍ ബഥേല്‍ വീട്ടില്‍ പരേതരായ എം ജി ഏബ്രഹാമിന്റെയും (ബേബി) കുഞ്ഞുമോളുടെയും മകനാണ്. ഭാര്യ: നെടുമുടി പടവുപുരക്കല്‍ കുടുംബാംഗം എല്‍സമ്മ ജോണ്‍. മക്കള്‍: എബിന്‍ (ദുബൈ), അരോണ്‍, അലന്‍.

സഹോദരങ്ങള്‍: സുനില്‍, ജോളി ഷാജി (യുഎസ്), ലില്ലി സാജന്‍ (ദുബൈ), ഷൈനി എഡിസണ്‍ (കുന്നംകുളം).

 

Most Popular