Sunday, July 25, 2021
Home News International ഖത്തറിനെ സുരക്ഷിത യാത്രാ പട്ടികയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി യൂറോപ്യന്‍ യൂനിയന്‍

ഖത്തറിനെ സുരക്ഷിത യാത്രാ പട്ടികയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി യൂറോപ്യന്‍ യൂനിയന്‍

ദോഹ: യാത്രക്കാരെ അനുവദിക്കുന്ന സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഉള്‍പ്പെടെ 10 രാജ്യങ്ങളെ ഉള്‍പ്പെടുത്താനൊരുങ്ങി യൂറോപ്യന്‍ യൂനിയന്‍. യൂനിയനിലെ 27 രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍ ബുധനാഴ്ച്ച ചേര്‍ന്ന യോഗത്തില്‍ പട്ടിക അംഗീകരിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇത് നിലവില്‍ വരും.

ഖത്തറിന് പുറമേ അര്‍മീനിയ, അസര്‍ബൈജാന്‍, ബോസ്‌നിയ ഹെര്‍സഗോവിന, ബ്രൂണേ, കാനഡ, ജോര്‍ദാന്‍, കൊസോവോ, മോള്‍ഡോവ, മോണ്ടിനെഗ്രോ, സൗദി അറേബ്യ എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് രാജ്യങ്ങള്‍.

എന്നാല്‍, യൂനിയനിലെ അംഗരാജ്യങ്ങള്‍ക്ക് കോവിഡ് പിസിആര്‍ ടെസ്റ്റ്, ക്വാറന്റീന്‍ തുടങ്ങിയ നിബന്ധനകള്‍ വയ്ക്കാന്‍ സ്വാതന്ത്ര്യമുണ്ട്.

കഴിഞ്ഞ ആഴ്ച്ചകളില്‍ ഏതാനും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ ഖത്തറില്‍ നിന്നുള്ള വാക്‌സിനെടുത്ത യാത്രക്കാര്‍ക്കായി അതിര്‍ത്തികള്‍ തുറന്നിരുന്നു. ജര്‍മനി, ഇറ്റലി, ജോര്‍ജിയ, ഫ്രാന്‍സ്, സ്‌പെയിന്‍, ആസ്ട്രിയ എന്നിവയാണ് ഇതിനകം ഖത്തറിലെ വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് പ്രവേശന അനുമതി നല്‍കിയിട്ടുള്ളത്.

Most Popular