Monday, June 14, 2021
Home Gulf Qatar ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ ലഭ്യമായാലും ജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ തുടരേണ്ടിവരും

ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ ലഭ്യമായാലും ജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ തുടരേണ്ടിവരും

ദോഹ: ഖത്തറില്‍ കൊവിഡിനെതിരായ പ്രതിരോധ വാക്സിന്‍ ലഭ്യമായാലും ജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ തുടരേണ്ടിവരുമെന്ന് ഖത്തര്‍ ദേശീയ സ്ട്രാറ്റജിക് വിഭാഗം ചെയര്‍പേഴ്‌സനും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പകര്‍ച്ച രോഗപ്രതിരോധ വിഭാഗം മേധാവിയുമായ ഡോ.അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ വ്യക്തമാക്കി. ഖത്തര്‍ ദേശീയ ദിനാഘോഷത്തിനുള്ള സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിന്‍ ലഭ്യമാകുന്നത് വളരെ പ്രധാനവും ഫലപ്രദവുമാണ്. എന്നാല്‍ അതുമാത്രം പോരായെന്നും ഇതോടൊപ്പം തന്നെ സുരക്ഷാ മുന്‍കരുതലുകള്‍ തുടരേണ്ടതും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

അംഗീകാരം കിട്ടുന്നത് അനുസരിച്ച് ഈ വര്‍ഷം അവസാനത്തിലോ അടുത്തവര്‍ഷം തുടക്കത്തിലോ വാക്സിനുകള്‍ ഖത്തറില്‍ ലഭ്യമാക്കുമെന്ന് കഴിഞ്ഞ മാസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

Most Popular