Wednesday, August 4, 2021
Home VIDEO News Video ഖത്തറിന് പുറത്ത് 6 മാസം തികയാത്തവര്‍ക്ക് എന്‍ട്രി പെര്‍മിറ്റ് വേണ്ട

ഖത്തറിന് പുറത്ത് 6 മാസം തികയാത്തവര്‍ക്ക് എന്‍ട്രി പെര്‍മിറ്റ് വേണ്ട

ദോഹ: വര്‍ക്ക് വിസയുള്ളവര്‍ ജൂലൈ 12 മുതല്‍ ഖത്തറിലേക്ക് പ്രവേശിക്കുമ്പോള്‍ എക്‌സപ്ഷനല്‍ എന്‍ട്രി പെര്‍മിറ്റ് ആവശ്യമില്ല. സാധുവായ വിസയുള്ളവരും രാജ്യത്തിന് പുറത്ത് 6 മാസം തികഞ്ഞിട്ടില്ലാത്തവരുമായ ആളുകള്‍ക്കാണ് എക്‌സ്പ്ഷനല്‍ പെര്‍മിറ്റ് ഇല്ലാതെ പ്രവേശിക്കാനാവുകയെന്ന് എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റ് അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് വിഭാഗം മേധാവി മേജര്‍ അബ്ദുല്ല അല്‍ ജാസ്മി പറഞ്ഞു.

ഖത്തറിന് പുറത്ത് ഏതെങ്കിലും കാരണത്താല്‍ ആറ് മാസത്തില്‍ കൂടുതല്‍ കഴിയുകയോ വിസ എക്‌സ്പയര്‍ ആവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഹുക്കൂമി വെബ്‌സൈറ്റ് അല്ലെങ്കില്‍ മെത്രാഷ് 2 വഴി ആവശ്യമായ ഫീസ് അടച്ച് മടങ്ങി വരാവുന്നതാണ്.

ആറ് മാസം തികയാത്തവര്‍ക്ക് യാത്രയുടെ 12 മണിക്കൂര്‍ മുമ്പ് ഇഹ്തിറാസ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് മടങ്ങി വരാവുന്നതാണ്.

Most Popular