Saturday, July 24, 2021
Home Newsfeed ഉമ്മു അല്‍ ഹലൂല്‍ പവര്‍ സ്റ്റേഷന്‍ വികസിപ്പിച്ചു; ദിവസം 197.9 ദശലക്ഷം ഗാലന്‍ വെള്ളം ശുദ്ധീകരിക്കും

ഉമ്മു അല്‍ ഹലൂല്‍ പവര്‍ സ്റ്റേഷന്‍ വികസിപ്പിച്ചു; ദിവസം 197.9 ദശലക്ഷം ഗാലന്‍ വെള്ളം ശുദ്ധീകരിക്കും

ദോഹ: ഉമ്മു ഹലൂല്‍ പവര്‍ കമ്പനിയുടെ വികസന പദ്ധതി പ്രധാനമന്ത്രി ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനി, ഊര്‍ജ മന്ത്രി സഅദ് ശെരിദ അല്‍ കഅബി എന്നിവരുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു. ഉമ്മു അല്‍ ഹലൂല്‍ പവര്‍ സ്റ്റേഷന്റെ കടല്‍വെള്ള ശുദ്ധീകരണ ശേഷി 61.4 ദശലക്ഷം ഗാലന്‍ വര്‍ധിപ്പിക്കുന്നതാണ് വികസന പദ്ധതി. ഇതോടെ ഈ കേന്ദ്രത്തില്‍ നിന്ന് ദിവസം 197.9 ദശലക്ഷം ഗാലന്‍ ശുദ്ധജലം ഉല്‍പ്പാദിപ്പിക്കാനാവും.

വൈദ്യുത, ജല ഉല്‍പ്പാദനത്തില്‍ രാജ്യം സ്വയംപര്യാപ്തത കൈവരിക്കുന്ന ഒരു കുതിച്ചുചാട്ടമാണ് പദ്ധതിയുടെ പൂര്‍ത്തീകരണം. രാജ്യത്തെ ഊര്‍ജ ആവശ്യത്തിന്റെ 30 ശതമാനവും ഡീസലൈനേറ്റഡ് വെള്ളത്തിന്റെ 40 ശതമാനവും പൂര്‍ത്തീകരിക്കുന്നത് ഉമ്മു അല്‍ ഹലൂല്‍ പവര്‍ സ്റ്റേഷന്‍ ആണ്. 2,520 മെഗാവാട്ട് വൈദ്യുതിയാണ് ഈ കേന്ദ്രത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്നത്.

Most Popular