Monday, April 12, 2021
Home Gulf Qatar കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വഴി രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍ ഖത്തറിലെത്തി

കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വഴി രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍ ഖത്തറിലെത്തി

കോഴിക്കോട്: ഖത്തര്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വഴി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍ ദോഹയിലെത്തി. രാവിലെ 7.25ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട വിമാനം 9.5നാണ് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.

വന്ദേഭാരത് മിഷന്റെ ഭാഗമായി ഖത്തറില്‍ നിന്നു കേരളത്തിലേക്ക് പ്രവാസികളെ മടക്കിയെത്തിക്കുന്നതിനുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് കെഎംസിസി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍ ദോഹയിലെത്തിയത്.

ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ആരോഗ്യപ്രവര്‍ത്തകരും ദോഹയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരില്‍ ഭൂരിഭാഗവും. ബാക്കിയുള്ളവര്‍ കെഎംസിസി വഴി രജിസ്റ്റര്‍ ചെയ്തവരായിരുന്നു. ഇതില്‍, 55 വയസ്സിനുമുകളിലുള്ള ഒരു യാത്രക്കാന്‍ മാത്രമാണ് ഹോം ക്വാറന്റീനില്‍ പ്രവേശിച്ചത്. കോവിഡ് വ്യാപനം കൂടിയ ഇന്ത്യയില്‍ നിന്ന് അംഗീകൃത കേന്ദ്രത്തില്‍ നിന്നുള്ള പരിശോധന കൂടാതെ എത്തിയവര്‍ ആയതിനാല്‍ ബാക്കിയുള്ള യാത്രക്കാര്‍ ഹോട്ടല്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.

ഈ മാസം രണ്ടാം വാരം മുതല്‍ കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്ന് ഖത്തറിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണെന്ന് ഖത്തര്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ ഖാന്‍, ജനറല്‍ സെക്രട്ടറി ഇല്യാസ് മാസ്റ്റര്‍, ട്രഷറര്‍ പി എ തലായി എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

Most Popular