ദോഹ: ഖത്തറില്‍ അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. ഇത് സംബന്ധമായ കരട് നിയമത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്കി. നിയമം ശൂറ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വിട്ടു.
രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഉന്നത നിലവാരത്തിലുള്ളതും കാര്യക്ഷമവുമായ ആരോഗ്യ സേവനം നല്‍കുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. ഇതിന് വേണ്ടി താഴെ പറയുന്ന നടപടികള്‍ സ്വീകരിക്കാനാണ് കരട് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്
– സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ മികച്ച ആരോഗ്യ സേവനം നല്‍കുന്നതിനുള്ള നയവും പദ്ധതിയും നടപടിക്രമങ്ങളും തയ്യാറാക്കുക
– ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് രോഗികള്‍ക്കുള്ള അവകാശങ്ങളും ചുമതലകളും നിശ്ചയിക്കുക
-പൗരന്മാര്ക്ക് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യമായി ആരോഗ്യ സേവനം നല്‍കുക
-അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് രാജ്യത്തെ മുഴുവന്‍ പ്രവാസി താമസക്കാരും സന്ദര്‍ശകരും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുക
Expatriates, visitors to Qatar will need health insurance for basic health services