Sunday, June 20, 2021
Home Gulf Qatar യുവാവിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ട് പ്രവാസികള്‍ക്ക് മൂന്ന് വര്‍ഷം തടവ്

യുവാവിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ട് പ്രവാസികള്‍ക്ക് മൂന്ന് വര്‍ഷം തടവ്

ദുബൈ: നാട്ടുകാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി ആറ് മണിക്കൂര്‍ തടവില്‍ വച്ച് പീഡിപ്പിച്ച കേസില്‍ രണ്ട് നൈജീരീയന്‍ യുവാക്കള്‍ക്ക് ദുബൈ കോടതി മൂന്ന് വര്‍ഷം തടവ് വിധിച്ചു. ഇരയുടെ ശരീരത്തില്‍ പ്രതികള്‍ രണ്ടു പേരും ചേര്‍ന്ന് സിഗരറ്റ് കത്തിച്ചു പൊള്ളിച്ചതായി ദുബൈ ഫസ്റ്റ ഇന്‍സ്റ്റന്‍സ് കോടതിയെ അറിയിച്ചു.

പ്രതികളില്‍ ഒരാളുടെ സഹോദരനും ഇരയുടെ ബന്ധുക്കളും തമ്മില്‍ നൈജീരിയയില്‍ ഉണ്ടായ തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിലേക്കു നയിച്ചത്. ഇരയുടെ ബന്ധുക്കളില്‍ ചിലര്‍ 34 വയസ്സുള്ള പ്രതിയുടെ സഹോദരനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു സംഭവം.

ഇതേ തുടര്‍ന്ന് ഈ വര്‍ഷം മെയ് മാസത്തില്‍ പ്രതി നാട്ടുകാരായ മറ്റു മൂന്ന് പേരുടെ സഹായത്തോടെ ബര്‍ദുബയിലെ വീട്ടില്‍ നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. യുവാവിനെ കെട്ടിയിട്ട് ടാക്‌സിയില്‍ കയറ്റി ഷാര്‍ജയിലേക്കു കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച ശേഷം വീഡിയോ റെക്കോഡ് ചെയ്ത് നൈജീരിയയിലേക്ക് അയച്ചുകൊടുത്തിരുന്നു.

യുവാവിനെ ആറ് മണിക്കൂര്‍ പൂട്ടിയിട്ടതായും സിഗരറ്റ് കത്തിച്ച് പൊള്ളിച്ചതായും ദുബൈ പോലിസ് പറഞ്ഞു. തുടര്‍ന്ന് വിട്ടയക്കപ്പെട്ട യുവാവ് ദുബൈ പോലിസിനെ വിവരമറിയിക്കുകയായിരുന്നു. ജയില്‍ ശിക്ഷയ്ക്ക് ശേഷം രണ്ടു പ്രതികളെയും നാടുകടത്താനും കോടതി ഉത്തരവില്‍ പറയുന്നു.

Most Popular