ദോഹ: ഗുണനിലവാരം കുറഞ്ഞ മാസ്ക്കുകള്‍ ഇറക്കുമതി ചെയ്യുന്നത് തടയാന്‍ ഖത്തര്‍ കസ്റ്റംസ് വിഭാഗം പരിശോധന ശക്തമാക്കി. പുറത്തിറങ്ങുമ്പോള്‍ മാസ്ക്ക് ധരിക്കണമെന്നത് ഖത്തര്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതോടെ രാജ്യത്ത് മാസ്ക്കിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. ആഭ്യന്തരമായി നിര്‍മിക്കുന്ന മാസ്ക്കിന് വില കൂടുതലായതിനാല്‍ ഇറക്കുമതി ചെയ്യുന്ന മാസ്്ക്കിനെയാണ് വലിയതോതില്‍ ആശ്രയിക്കുന്നത്.
ഈ സാഹചര്യം മുന്നില്‍ കണ്ടാണ് പലരും ചൈനയില്‍ നിന്നുള്‍പ്പെടെ വ്യാപകമായി മാസ്ക്ക് ഇറക്കുമതി ആരംഭിച്ചത്. മെഡിക്കല്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമേ രാജ്യത്തേക്ക് ഫേസ് മാസ്ക്ക് ഇറക്കുമതി ചെയ്യാനാവൂ. ഇത് മനസ്സിലാക്കാതെ ഗുണനിലവാരം കുറഞ്ഞ മാസ്ക്കുകള്‍ ഇറക്കുമതി ചെയ്ത പലര്‍ക്കെതിരേയും കസ്റ്റംസ് അധികൃതര്‍ നടപടി സ്വീകരിച്ചതായാണ് അറിയുന്നത്. ടണ്‍ കണക്കിന് മാസ്ക്ക് തടഞ്ഞുവച്ചതായും അറിയുന്നു.