ദോഹ: അല്‍സദ്ദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉരിദു കപ്പ് മല്‍സരങ്ങളില്‍ കാണികളെ അനുവദിക്കാന്‍ ഖത്തര്‍ സ്റ്റാര്‍സ് ലീഗ് തീരുമാനിച്ചു. കോവിഡ് മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ടായിരിക്കും കാണികളെ പ്രവേശിപ്പിക്കുക.
ഇന്ന് വൈകീട്ടാണ് ഉരീദു കപ്പ് സെമിഫൈനല്‍. വൈകീട്ട് 4ന് നടക്കുന്ന ആദ്യ സെമിയില്‍ ക്യുന്എന്ബി സ്റ്റാര്‍സ് ലീഗില്‍ റണ്ണറപ്പായ അല്‍ റയ്യാന്‍ അല്‍ അറബിയെ നേരിടും. വൈകീട്ട് 7ന് നടക്കുന്ന രണ്ടാം സെമിയില്‍ അല്‍ അഹ്ലി ക്ലബ്ബ് സാവി ഹെര്‍ണാണ്ടസിന്റെ ശിക്ഷണത്തില്‍ ഇറങ്ങുന്ന അല്‍ സദ്ദുമായി കൊമ്പുകോര്‍ക്കും. ഖത്തര്‍ സ്റ്റാര്‍സ് ലീഗിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (tickets.qsl.qa) ടിക്കറ്റുകള്‍ ലഭിക്കും.
Fans to be allowed at stadium for Ooredoo Cup semi-finals