Saturday, July 24, 2021
Home Newsfeed ഖത്തര്‍ ലോക കപ്പ് ബ്രാന്‍ഡിങ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള അവകാശം ബ്ലാക്ക് ആരോയ്ക്ക്

ഖത്തര്‍ ലോക കപ്പ് ബ്രാന്‍ഡിങ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള അവകാശം ബ്ലാക്ക് ആരോയ്ക്ക്

ദോഹ: ഖത്തരി കള്‍ച്ചറല്‍ ഗിഫ്റ്റുകളും കൗതുക വസ്തുക്കളും വില്‍പ്പന നടത്തുന്നതിനുള്ള ലൈസന്‍സ് ദോഹയിലെ ബ്ലാക്ക് ആരോ ഗിഫ്റ്റ്‌സ് ആന്റ് നോവല്‍റ്റീസ് ഡിവിഷന് നല്‍കി ഫിഫ. 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോക കപ്പുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ ഡിസൈന്‍ ചെയ്യുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നതിനുള്ള അവകാശം ഈ കമ്പനിക്കായിരിക്കും.

പ്രമുഖ ഖത്തരി കമ്പനിയായ ബ്ലാക്ക് ആരോ ഇതിനായി അറിയപ്പെടുന്ന ഡിസൈനര്‍മാരുടെ സംഘത്തെ തന്നെ നിയമിച്ചിട്ടുണ്ട്. ഖത്തര്‍ 2022 ലോക കപ്പ് ബ്രാന്‍ഡിങോട് കൂടിയ പരമ്പരാഗത ഗൃഹോപകരണങ്ങള്‍, സമ്മാനങ്ങള്‍, ഫാഷന്‍ വസ്തുക്കള്‍, ആഭരണങ്ങള്‍, ഗെയിമുകള്‍ തുടങ്ങിയവ കമ്പനി ഡിസൈന്‍ ചെയ്ത് പുറത്തിറക്കും. 270 വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ട ഉല്‍പ്പന്നങ്ങളാണ് വിപണയിലെത്തുക.

 

Most Popular