Wednesday, September 22, 2021
Home Newsfeed ഫിഫ അറബ് കപ്പ് യോഗ്യത മത്സരങ്ങൾ: ദോഹയിൽ മെട്രോ സേവനങ്ങൾ ദീർഘിപ്പിച്ചു

ഫിഫ അറബ് കപ്പ് യോഗ്യത മത്സരങ്ങൾ: ദോഹയിൽ മെട്രോ സേവനങ്ങൾ ദീർഘിപ്പിച്ചു

ഖത്തർ: ഫിഫ അറബ് കപ്പ് യോഗ്യത മല്‍സരങ്ങള്‍ നടക്കുന്നതു പരിഗണിച്ച് മെട്രോ പ്രവർത്തന സമയം രാത്രി 12.30 വരെ ദീര്‍ഘിപ്പിച്ചതായി ഖത്തര്‍ റെയില്‍ അറിയിച്ചു. ജൂണ്‍ 19 മുതല്‍ 25 വരെയാണ് മെട്രോ സേവനങ്ങളുടെ സമയം നീട്ടിയത്.

കളി കാണാനെത്തുന്നവര്‍ പൊതുഗതാഗതം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. മെട്രോ സ്റ്റേഷനുകളില്‍ നിന്നും നടക്കാവുന്ന ദൂരത്താണ് മല്‍സരം നടക്കുന്ന ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയവും ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയവും.

Most Popular