Saturday, July 24, 2021
Home Gulf Qatar ഫിഫ ക്ലബ് ലോകകപ്പ്: അഹ്മദ് ബിന്‍ അലി സ്‌ററ്റേഡിയത്തില്‍ തുടക്കം

ഫിഫ ക്ലബ് ലോകകപ്പ്: അഹ്മദ് ബിന്‍ അലി സ്‌ററ്റേഡിയത്തില്‍ തുടക്കം

ദോഹ: പതിനേഴാമത് ഫിഫ ക്ലബ് ലോകകപ്പിന് റയ്യാനിലെ അഹ്മദ് ബിന്‍ അലി സ്ററ്റേഡിയത്തില്‍ ഇന്ന് തുടക്കമാകും. ടൈഗേര്‍സും ഉല്‍സാനും തമ്മിലുള്ള ഉദ്ഘാടന മത്സരം അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് അരങ്ങേറും. ഇന്ന് തന്നെ 8.30 ന് ഖത്തരി ചാമ്പ്യന്‍മാരായ അല്‍ ദുഹൈലും ആഫ്രിക്കന്‍ ചാമ്പ്യന്മാരായ അല്‍ അഹ്ലിയും തമ്മില്‍ എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുമെന്ന് സംഘാടകര്‍ അറിയിച്ചു. ഡിസംബറില്‍ നടക്കേണ്ടിയിരുന്ന മല്‍സരങ്ങള്‍ കോവിഡ് ഭീഷണിയെ തുടര്‍ന്നാണ് ഫെബ്രുവരിയിലേക്ക് നീട്ടിവെച്ചത്. എന്നാല്‍ ഖത്തറില്‍ വീണ്ടും കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കനത്ത മുന്‍കരുതലുകളും സുരക്ഷക്രമീകരണങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് മല്‍സരങ്ങള്‍ നടക്കുക. എന്നാല്‍ ഫസ് മാസ്‌കിനും ഫേസ് ഷീല്‍ഡിനും പുറമെ മുഴുവന്‍ കളിക്കാരേയും കാണികളേയും വൈദ്യ പരിശോധനക്ക് വിധേയമാക്കിയാണ് മല്‍സരം നടത്തുന്നത്. മാത്തം ശേഷിയുടെ 30 ശതമാനം പേര്‍ക്ക് മാത്രം ടിക്കറ്റുകള്‍ നല്‍കുമ്പോഴും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ആവശ്യമാണ്.

ഇരു സ്റ്റേഡിയങ്ങളും കളിയുടെ മൂന്ന് മണിക്കൂര്‍ മുമ്പേ തുറക്കും. മെട്രോ സര്‍വീസ് ലഭ്യമാക്കും. ആവശ്യത്തിന് പാര്‍ക്കിംഗ് സംവിധാനങ്ങളും ഉണ്ട്. എന്നാല്‍ സ്റ്റഡിയത്തിനകത്ത് ഭക്ഷണസാധങ്ങള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തും. 2022 ഫിഫ വേള്‍ഡ് കപ്പ് നടക്കാനിരിക്കുന്ന എഡ്യൂക്കേഷന്‍ സിറ്റി, അഹ്മദ് ബിന്‍ അലി, എന്നീ രണ്ട് സ്റ്റേഡിയങ്ങളിലായി ഇന്നുമുതല്‍ ഈ മാസം 11 വെരയാണ് മല്‍സരങ്ങള്‍ നടക്കുക. മൊത്തം 7 മല്‍സരങ്ങളാണുണ്ടാവുക. ഫൈനല്‍ എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഫെബ്രുവരി 11 ന് രാത്രി 9 മണിക്കായിരിക്കും നടക്കുക.

Most Popular