Friday, June 25, 2021
Home Gulf ഫിഫ ലോക റാങ്കിങ്; അറബ് ഏഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിന് ഒന്നാം  സ്ഥാനം

ഫിഫ ലോക റാങ്കിങ്; അറബ് ഏഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിന് ഒന്നാം  സ്ഥാനം

ദോഹ: ഫിഫ ലോക ഫുട്ബാള്‍ റാങ്കിങ് പ്രകാരം അറബ് ഏഷ്യന്‍ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഏഷ്യന്‍ രാഷ്ട്രങ്ങളില്‍ ഖത്തര്‍ അഞ്ചാം സ്ഥാനം നില നിര്‍ത്തി. ലോക രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അമ്പത്തിയെട്ടാം സ്ഥാനത്താണ്. കഴിഞ്ഞ റാങ്കിങ് പ്രകാരം ആഗോള തലത്തില്‍ ഖത്തര്‍ ടീം അന്‍പത്തിയേഴാം സ്ഥാനത്തായിരുന്നു. രാജ്യാന്തര പോയിന്റ് ടേബിളില്‍ ബെല്‍ജിയം ആണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഫ്രാന്‍സും ബ്രസീലുമാണ് തുടര്‍ സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഏഷ്യന്‍ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ജപ്പാന്‍, ഇറാന്‍, ദക്ഷിണ കൊറിയ, ആസ്‌ട്രേലിയ, ഖത്തര്‍ എന്നീ ടീമുകള്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ചു.

Most Popular