Sunday, September 19, 2021
Home Newsfeed ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പട്ടിക നാളെ; പ്രചാരണത്തിനായി ഖത്തര്‍ ഒരുങ്ങി

ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പട്ടിക നാളെ; പ്രചാരണത്തിനായി ഖത്തര്‍ ഒരുങ്ങി

ദോഹ: ഖത്തര്‍ ഭരണസംവിധാനത്തില്‍ ചരിത്രപരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കും. അതോടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമാവും.

പട്ടിക പ്രഖ്യാപിച്ച ഉടന്‍ സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണം ആരംഭിക്കാമെന്ന് തിരഞ്ഞെടുപ്പ് മേല്‍നോട്ട കമ്മിറ്റി അറിയിച്ചു. തിരഞ്ഞെടുപ്പ് തിയ്യതിക്ക് 24 മണിക്കൂര്‍ മുമ്പ് വരെ പ്രചാരണം അനുവദിച്ചിട്ടുണ്ട്.

30ഓളം വനിതകള്‍ നാമനിര്‍ദേശ പത്രിക നല്‍കിയവരില്‍ ഉള്‍പ്പെടുന്നു. 30 പേരെയാണ് വോട്ടിങിലൂടെ ശൂറ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കുക. 15 പേരെ അമീര്‍ നാമനിര്‍ദേശം ചെയ്യും.

സ്ഥാനാര്‍ഥികള്‍ക്ക് സൗജന്യമായി പ്രചാരണം നടത്താന്‍ 14 വേദികള്‍ ഒരുക്കിയതായി തിരഞ്ഞെടുപ്പ് മേല്‍നോട്ട കമ്മിറ്റി മേധാവി ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്ത അറിയിച്ചു. 9 ക്ലബ്ബ് ഹാളുകളിലും 5 യൂത്ത് സെന്ററുകളിലുമാണ് പ്രചാരണ സൗകര്യമുള്ളത്. വേദികളുടെ ബുക്കിങിന് സ്ഥാനാര്‍ഥികള്‍ക്ക് കമ്മിറ്റിയുമായി ബന്ധപ്പെടാമെന്ന് അല്‍ മുഫ്ത പറഞ്ഞു.

Most Popular