Thursday, August 5, 2021
Home Gulf Qatar ഖത്തറിലെ സെലിബ്രിറ്റികളുടെ പേരില്‍ വ്യാജ കമ്പനികളുണ്ടാക്കി തട്ടിപ്പ്

ഖത്തറിലെ സെലിബ്രിറ്റികളുടെ പേരില്‍ വ്യാജ കമ്പനികളുണ്ടാക്കി തട്ടിപ്പ്

ദോഹ: ഖത്തറിലെ പ്രമുഖ സെലിബ്രിറ്റികളുടെ പേരില്‍ വ്യാജ കമ്പനികളുണ്ടാക്കി തട്ടിപ്പ് നടത്തുന്നതായി പരാതി. ഖത്തറിലെ പ്രമുഖ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടേതെന്ന പേരിലാണ് വ്യാജ കമ്പനികള്‍ നിക്ഷേപങ്ങള്‍ ക്ഷണിക്കുന്നത്.

പ്രധാനമായും സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ ഇരകളെ വലവീശുന്നത്. സോഷ്യല്‍ മീഡിയ വഴിയുള്ള ഇത്തരം പ്രചാരണങ്ങളില്‍ വീണു പോകരുതെന്ന് നിയമ വിദഗ്ധരെ ഉന്നയിച്ചു പ്രാദേശിക പത്രം റിപോര്‍ട്ട് ചെയ്തു.

ഇത്തരത്തില്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് വിധേയമാവുന്ന നിരവധി കേസുകള്‍ അടുത്ത കാലത്ത് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം തട്ടിപ്പുകാരെ പിടിക്കാന്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം തടവും കനത്ത പിഴ ശിക്ഷയും വിധിക്കപ്പെടുന്ന കുറ്റമാണ് ഇതെന്നും പത്രം ചൂണ്ടിക്കാട്ടി.

Most Popular