Tuesday, April 13, 2021
Home Gulf Qatar എംബസി രജിസ്‌ട്രേഷന്‍ നമ്പര്‍ നഷ്ടപ്പെട്ടവര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം

എംബസി രജിസ്‌ട്രേഷന്‍ നമ്പര്‍ നഷ്ടപ്പെട്ടവര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം

ദോഹ: നാട്ടിലേക്ക് മടങ്ങാനായി ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യുകയും രജിസ്‌ട്രേഷന്‍ നമ്പര്‍ നഷ്ടപ്പെടുകയും ചെയ്തവര്‍ക്ക് അത് കണ്ടെത്താന്‍ പുതിയ ലിങ്ക്. https://www.indianembassyqatar.gov.in/Check_repatriation_information എന്ന ലിങ്കില്‍ പോയി പാസ്‌പോര്‍ട്ട നമ്പര്‍ നല്‍കിയാല്‍ എംബസി രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കും. നഷ്ടപ്പെട്ട രജിസ്‌ട്രേഷന്‍ നമ്പര്‍ തേടി നിരവധി പേര്‍ ബന്ധപ്പെടുന്ന സാഹചര്യത്തിലാണ് ഇങ്ങിനെ ഒരു ലിങ്ക് ലഭ്യമാക്കുന്നതെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു.

ചാര്‍ട്ടര്‍ വിമാനങ്ങളില്‍ പോകാന്‍ രജിസ്റ്റര്‍ ചെയ്യുന്നവരോട് സംഘടനകളും മറ്റ് ഏജന്‍സികളും എംബസി രജിസ്‌ട്രേഷന്‍ നമ്പര്‍ ആവശ്യപ്പെടുന്നുണ്ട്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇമെയില്‍ വരുമെന്ന് എംബസി അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ രജിസ്‌ട്രേഷന്‍ നമ്പര്‍ കുറിച്ച് വയ്ക്കാത്തവര്‍ നിരവധിയാണ്. എന്നാല്‍, മിക്ക ആളുകള്‍ക്കും ഇങ്ങിനെ ഒരു ഇമെയില്‍ ലഭിച്ചിട്ടില്ല. ഇത്തരം ആളുകള്‍ക്ക് പുതിയ ലിങ്ക് പ്രയോജനപ്രദമാവും.

Most Popular