Saturday, July 24, 2021
Home Newsfeed ഖത്തറിലെ അല്‍ സനാഇയ്യയിലെ വെയര്‍ഹൗസില്‍ തീപിടുത്തം

ഖത്തറിലെ അല്‍ സനാഇയ്യയിലെ വെയര്‍ഹൗസില്‍ തീപിടുത്തം

ദോഹ: ഖത്തറിലെ അല്‍ സനാഇയ്യയിലെ വെയര്‍ഹൗസില്‍ തീപിടുത്തം. ഇന്ന് രാവിലെ തീപിടുത്തം റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ട്വിറ്ററില്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സിവില്‍ ഡിഫന്‍സ് അധികൃതരുടെ കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് തീ അണക്കാന്‍ സാധിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്ത് താപനില വര്‍ധിച്ചതുമായി ബന്ധപെട്ടു സിവില്‍ ഡിഫന്‍സ് സേന തീപിടുത്തത്തെ കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

Most Popular