Saturday, July 24, 2021
Home Gulf Qatar ഖത്തറിലെ ഓള്‍ഡ് ഗാനിമില്‍ കെട്ടിടത്തിന് തീപ്പിടിച്ചു (Video)

ഖത്തറിലെ ഓള്‍ഡ് ഗാനിമില്‍ കെട്ടിടത്തിന് തീപ്പിടിച്ചു (Video)

ദോഹ: ദോഹയിലെ ഓള്‍ഡ് ഗാനിമില്‍ കെട്ടിടത്തിന് തീപ്പിടിച്ചതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. തീ നിയന്ത്രണ വിധേയമാക്കാന്‍ സിവില്‍ ഡിഫന്‍സ് ടീം രംഗത്തെത്തി. ദോഹ കോര്‍ണിഷിന് സമീപം അല്‍ ജസ്റ കൊമേഴ്സ്യല്‍ ടവറിനു സമീപമാണ്
തീപ്പിടിത്തം ഉണ്ടായതെന്ന് ട്വിറ്ററില്‍ ഒരാള്‍ പോസ്റ്റ് ചെയ്തു. അതിന്റെ വീഡിയോയും പോസ്റ്റിലുണ്ട്.

അഗ്നബാധയില്‍ ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്നും തീ നിയന്ത്രണ വിധേയമാക്കിയതായും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

fire doha corniche

Most Popular