ദോഹ: ഖത്തറിലെ സെന്റ് റിജിസ് ഹോട്ടലിന് പുറത്ത് തീപ്പിടിത്തം. ഹോട്ടല്‍ കെട്ടിടത്തിന് പുറത്തുണ്ടായിരുന്ന കാര്‍പ്പറ്റ് കഷ്ണങ്ങള്ക്കാണ് തീപ്പിടിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഹോട്ടല്‍ കെട്ടിടത്തിന് സമീപത്തു നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ചൂട് കാലമായതോടെ ഖത്തറില്‍ തീപ്പിടിത്തങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വില്ലാജിയോയിലെ കാരിഫോര്‍ ബേക്കറിയിലും പേള്‍ ഖത്തറിലും തീപ്പിടിത്തമുണ്ടായിരുന്നു. ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തം 10 മണിക്കൂറോളം ശ്രമിച്ചാണ് അണയ്ക്കാനായത്.