Friday, June 25, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് വാക്‌സിന്‍ ഡിസംബര്‍ 21ന് എത്തും; പ്രവാസികള്‍ക്ക് ഉള്‍പ്പെടെ സൗജന്യം

ഖത്തറില്‍ കോവിഡ് വാക്‌സിന്‍ ഡിസംബര്‍ 21ന് എത്തും; പ്രവാസികള്‍ക്ക് ഉള്‍പ്പെടെ സൗജന്യം

ദോഹ: ഖത്തറില്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ ആദ്യ ബാച്ച് ഡിസംബര്‍ 21ന് എത്തുമെന്ന് പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനി. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഹെല്‍ത്ത് പ്രോട്ടോക്കോള്‍ അനുസരിച്ച് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന്‍ നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യമായിരിക്കും. അതേസമയം, കുത്തിവയ്പ്പ് എടുക്കല്‍ നിര്‍ബന്ധമാക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍ ബയോടെക്കുമായി ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് വാക്സിന്‍ ആദ്യ ബാച്ച് ഡിസംബര്‍ അവസാനിക്കുന്നതിന് മുന്‍പ് രാജ്യത്തെത്തുമെന്ന് കഴിഞ്ഞ ദിവസം പൊതുജനാരോഗ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. അബ്ദുല്‍ വഹാബ് അല്‍ മുസ്ലിഹ് വെളിപ്പെടുത്തിയിരുന്നു. മോഡേണയുമായും ഖത്തര്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. മോഡേണയുടെ വാക്സിന്‍ അടുത്തവര്‍ഷം ആദ്യമെത്തുമെന്നാണ് വിവരം.

Most Popular