Friday, June 18, 2021
Home Newsfeed ഖത്തറില്‍ ഇന്ന് 5 കോവിഡ് മരണം; ആക്ടീവ് കേസുകള്‍ 17,000ല്‍ താഴെ

ഖത്തറില്‍ ഇന്ന് 5 കോവിഡ് മരണം; ആക്ടീവ് കേസുകള്‍ 17,000ല്‍ താഴെ

ദോഹ: ഖത്തറില്‍ ഇന്ന് 687 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1633 പേരാണ് രോഗമുക്തി നേടിയത്. 342 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 345 പേര്‍. 16,575 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 5 പേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 41, 49, 65, 75, 82 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 450. രാജ്യത്ത് ഇതുവരെ 187,951 പേര്‍ രോഗമുക്തി നേടി. ആകെ രോഗബാധിര്‍ 204,976. ഇന്ന് 47 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 910 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 29,942 ഡോസ് വാക്സിന്‍ നല്‍കി. ആകെ 1,526,775 ഡോസ് വാക്സിനുകളാണ് ഇതിനകം നല്‍കിയത്.
Five deaths, 687 Covid-19 cases in Qatar on April 29
ALSO WATCH

Most Popular