Tuesday, May 18, 2021
Home Newsfeed ഖത്തറില്‍ ഇന്ന് 885 പേര്‍ക്കു കോവിഡ്; അഞ്ചു മരണം കൂടി

ഖത്തറില്‍ ഇന്ന് 885 പേര്‍ക്കു കോവിഡ്; അഞ്ചു മരണം കൂടി

ദോഹ: ഖത്തറില്‍ ഇന്ന് 885 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 733 പേര്‍ രോഗമുക്തി നേടി. 716 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 169 പേര്‍. ഇതോടെ നിലവില്‍ രാജ്യത്ത് രോഗബാധയുള്ളവരുടെ എണ്ണം 22,539 ആയി.

രാജ്യത്ത് 24 മണിക്കൂറിനിടെ അഞ്ചുപേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 42, 45, 61, 77, 87 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 391. രാജ്യത്ത് ഇതുവരെ 175,431 പേര്‍ രോഗമുക്തി നേടി. ആകെ രോഗികള്‍ 198,361. ഇന്ന് 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 1,272 പേരാണ് വിവിധ ആശുപത്രികളിലുള്ളത്.
ALSO WATCH

 

Most Popular