Wednesday, April 21, 2021
Home Gulf Qatar സൂഖ് വാഖിഫില്‍ പുഷ്പമേളയ്ക്ക് തുടക്കമായി

സൂഖ് വാഖിഫില്‍ പുഷ്പമേളയ്ക്ക് തുടക്കമായി

ദോഹ: ഖത്തറിലെ പൈതൃക ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ സൂഖ് വാഖിഫില്‍ പുഷ്പ മേളയ്ക്ക് തുടക്കം. രാജ്യത്തെ വിവിധ പ്രാദേശിക നഴ്‌സറികളില്‍ നിന്നുള്ള പുഷ്പങ്ങളും ചെടികളുമാണ് മേളയിലുള്ളത്. പുഷ്പങ്ങളുടെ ഭംഗി ആസ്വദിക്കാനും ചെടികള്‍ വാങ്ങാനുമുള്ള അവസരം മേളയിലുണ്ട്. സൂഖ് വാഖിഫ് മാനേജ്‌മെന്റും പരിസ്ഥിതി മുനിസിപ്പാലിറ്റി മന്ത്രാലയവും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 9 വരെ നീളുന്ന പുഷ്പ മേള രാവിലെ 9 മുതല്‍ രാത്രി 9വരെ സൂഖ് വാഖിഫിന്റെ വെസ്‌റ്റേണ്‍ സ്‌ക്വയറിലാണ് നടക്കുക.

Most Popular