Sunday, July 25, 2021
Home News ഫോക്കസ്‌ റീജിയണൽ മീറ്റിങ്ങുകൾക്ക് തുടക്കമായി

ഫോക്കസ്‌ റീജിയണൽ മീറ്റിങ്ങുകൾക്ക് തുടക്കമായി

ദോഹ : പ്രമുഖ യുവജന സംഘടനയായ ഫോക്കസിന്റെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിലേക്ക്‌ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി റീജിയണൽ മീറ്റുകൾക്ക്‌ തുടക്കമായി. “ടുഗെതർ, ബിയോണ്ട് ബൗണ്ടറീസ്” എന്ന തീമിൽ സംഘടിപ്പിക്കപ്പെട്ട മീറ്റുകൾ വിവിധ രാജ്യങ്ങളിലെ ഫോക്കസ് കേന്ദ്രങ്ങളിൽ ഒരേ ദിവസമാണ് നടന്നത്.

യുവാക്കളുടെ കർമ്മശേഷി ക്രിയാത്മകമായി ഉപയോഗിക്കുക വഴി സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ 2005 ൽ ഖത്തറിൽ രൂപീകൃതമായ യുവജന സംഘമാണ് ഫോക്കസ്‌. കഴിഞ്ഞ പതിനഞ്ച്‌ വർഷത്തിനിടെ ജി സി സി  യിലും ഇന്ത്യയിലുമടക്കം വിവിധ റീജിയണുകളിൽ ഫോക്കസ്‌ ഇന്ന് സജീവമായി പ്രവർത്തിക്കുന്നു. പുതിയ കാലത്തിന്റെ ചിന്തയും കാഴ്ചപ്പാടുകളും മുഖമുദ്രയാക്കി ഫോക്കസിന്റെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിലേക്ക്‌ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിവിധ രാജ്യങ്ങളിലെ ഫോക്കസ് മീറ്റുകൾ ഒരേ ദിവസം നടന്നത്.

ഖത്തർ, കുവൈത്ത്, യു എ ഇ, ഒമാൻ, ഇന്ത്യ എന്നീ റീജിയഅകളിലെ മീറ്റുകൾ വെള്ളിയാഴ്ചയും സൗദി റീജിയണൽ മീറ്റ് തിങ്കളാഴ്ചയും നടന്നു.

ഹിലാലിലെ ഫോക്കസ് ആസ്ഥാനമായ ഫോക്കസ് വില്ലയിൽ നടന്ന ഖത്തർ റീജിയണൽ മീറ്റിൽ കിംഗ് ഫഹദ് യൂനിവേഴ്സ്റ്റിയിലെ ഫാക്കൽട്ടിയായിരുന്ന ഡോ. അബ്ദുസ്സലാം മുഖ്യാതിഥിയായിരുന്നു.

പുതിയ കാലത്തിന്റെ യുവതയുടെ സ്വപ്നങ്ങൾ മനുഷ്യത്വത്തിലൂന്നി നിന്നാവണം എന്ന് അദ്ദേഹം അഭിപ്രായപെട്ടു, സൂം പ്ലാറ്റ്ഫോമിൽ നടന്ന മീറ്റിൽ ഫോക്കസിന്റെ ഖത്തർ റീജിയണൽ സി.ഇ.ഒ. അഷ്ഹദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. ഫോക്കസ് ഇന്റർനാഷണൽ ഡെപ്യൂട്ടി സി.ഒ. ഒ യും ഗ്ലോബൽ മെമ്പർഷിപ് കാമ്പയിൻ കൺവീനറുമായ ഷബീർ വെള്ളാടത്ത് ഫോക്കസ് ഗ്ലോബൽ വിഷൻ അവതരിപ്പിച്ചു. ഖത്തർ റീജിയണൽ അഡ്മിൻ കോർഡിനേറ്റർ അമീനു റഹ്മാൻ, ഖത്തർ റീജിയണൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. നിഷാൻ എന്നിവർ സംസാരിച്ചു

Most Popular