Friday, June 25, 2021
Home Gulf Qatar ലക്ഷം പേര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കുന്ന ഖത്തര്‍ എയര്‍വെയ്‌സിന് നന്ദി അറിയിച്ച് നെയ്മര്‍(വീഡിയോ കാണാം)

ലക്ഷം പേര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കുന്ന ഖത്തര്‍ എയര്‍വെയ്‌സിന് നന്ദി അറിയിച്ച് നെയ്മര്‍(വീഡിയോ കാണാം)

ദോഹ: ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കുമെന്ന ഖത്തര്‍ എയര്‍വെയ്‌സ് പ്രഖ്യാപനത്തെ പിന്തുണച്ച് ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ ജൂനിയര്‍. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നെയ്മര്‍ നന്ദി അറിയിച്ചത്.

 

ഈ പ്രയാസ കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ത്യാഗം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഞാന്‍ നന്ദി അറിയിക്കുന്നു. ഇവരെ അഭിനന്ദിക്കുന്ന കാര്യത്തില്‍ ഖത്തര്‍ എയര്‍വെയ്‌സ് ഒരു പടി മുന്നിലെത്തിയിരിക്കുകയാണ്. ലോകത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്  ലക്ഷം സൗജന്യ ടിക്കറ്റുകളാണ് ഖത്തര്‍ എയര്‍വെയ്‌സ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഗംഭീരമായൊരു നീക്കമാണിത്. അര്‍ഹരായ ഏതെങ്കിലും ആരോഗ്യപ്രവര്‍ത്തകരെ അറിയുമെങ്കില്‍ അവര്‍ക്ക് ഈ വിവരം പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നെയ്മറിന്റെ വീഡിയോ അവസാനിക്കുന്നത്.

Qatar Airways is giving away 100,000 complimentary tickets for healthcare professionals to travel anywhere on #QatarAirways

 

Most Popular