Sunday, July 25, 2021
Home Newsfeed ഖത്തറില്‍ അഭയംതേടിയിരുന്ന യുഎഇ മനുഷ്യാവകാശ പ്രവര്‍ത്തക ലണ്ടനില്‍ കാറപകടത്തില്‍ മരിച്ചു

ഖത്തറില്‍ അഭയംതേടിയിരുന്ന യുഎഇ മനുഷ്യാവകാശ പ്രവര്‍ത്തക ലണ്ടനില്‍ കാറപകടത്തില്‍ മരിച്ചു

ദോഹ: യുഎഇ സര്‍ക്കാരിനെതിരേ വിമത ശബ്ദമുയര്‍ത്തിയിരുന്ന പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക അലാ അല്‍ സിദ്ദീഖ് ലണ്ടനില്‍ കാറപകടത്തില്‍ മരിച്ചു. 2012ല്‍ അല്‍ സിദ്ദീഖും ഭര്‍ത്താവ് അബ്ദുല്‍ റഹ്‌മാന്‍ ബജുബെയ്‌റും മുമ്പ് ഖത്തറില്‍ രാഷ്ട്രീയ അഭയം തേടിയിരുന്നു. 2011-2012 കാലഘട്ടത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ യുഎഇ വ്യാപക നടപടികള്‍ ആരംഭിച്ചതിന് പിന്നാലെയായിരുന്നു ഇത്. പിന്നീട് ഇരുവരും ലണ്ടനിലേക്കു മാറുകയായിരുന്നു.

യുഎഇയിലെ രാഷ്ട്രീയ തടവുകാര്‍ക്ക് വേണ്ടി ശക്തമായി ശബ്ദമുയര്‍ത്തിയ വ്യക്തിയായിരുന്നു അല്‍ സിദ്ദീഖ്. അവരുടെ പിതാവ് മുഹമ്മദ് അല്‍ സിദ്ദീഖിനെ യുഎഇ തടവിലിടുകയും പൗരത്വം റദ്ദാക്കുകയും ചെയ്തിരുന്നു.

അല്‍സിദ്ദീഖിയെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് 2015ല്‍ യുഎഇയുടെ പ്രത്യേക പ്രതിനിധി അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയെ സമീപിച്ചിരുന്നു. എന്നാല്‍, അമീര്‍ ആവശ്യം നിരസിച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കത്തിനിടയാക്കിയിരുന്നു. യുഎഇ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തുന്നതിന്റെ രണ്ടുവര്‍ഷം മുമ്പാണ് ഈ സംഭവം.

മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുന്ന എഎല്‍ക്യുഎസ്ടി എന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് അല്‍ സിദ്ദീഖ്. ഖത്തര്‍ ഫൗണ്ടേഷനിലെ ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് പോളിസിയില്‍ അവര്‍ മാസ്‌റ്റേഴ്‌സ് ബിരുദമെടുത്തിരുന്നു.

അല്‍ സിദ്ദീഖിന്റെ മരണത്തില്‍ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അനുശോചനമറിയിച്ചു. കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകരന്‍ ജമാല്‍ ഖഷഗ്ജിയുടെ ഭാര്യയും അതില്‍ ഉള്‍പ്പെടുന്നു.
ALSO WATCH

Most Popular