Thursday, August 5, 2021
Home Gulf Qatar ഖത്തറിലെ മുന്‍ സാമൂഹിക പ്രവര്‍ത്തകന്‍ ടിഎ ബാവ നാട്ടില്‍ നിര്യാതനായി

ഖത്തറിലെ മുന്‍ സാമൂഹിക പ്രവര്‍ത്തകന്‍ ടിഎ ബാവ നാട്ടില്‍ നിര്യാതനായി

ദോഹ: ഖത്തറിലെ മുന്‍ പ്രവാസിയും സാമൂഹിക പ്രവര്‍ത്തകനുമായ കോഴിക്കോട് ജില്ലയിലെ മുക്കം എരഞ്ഞിമാവ് സ്വദേശി ടി എ അബ്ദുല്‍ വഹാബ് എന്ന ബാവ നാട്ടില്‍ നിര്യാതനായി. ഇന്നു രാവിലെ ഹൃയാഘാതം മൂലമാണ് അന്ത്യം. പെനിന്‍സുല പത്രത്തില്‍ ഡിടിപി ഓപറേറ്റര്‍ ആയി ജോലി ചെയ്തിരുന്നു. മലപ്പുറം മഅദിന്‍ അക്കാദമിയില്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്നു. ഖത്തറിലായിരിക്കേ സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. മഅ്ദിന്‍ അക്കാദമിയുടെ പുരോഗതിയില്‍ ബാവ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഭാര്യ: ആസിയ. മക്കള്‍: ഫര്‍സാന, സഫ്വാന്‍(ഫാര്‍മസിസ്റ്റ്), സിനാന്‍, സുഫിയാന്‍. മരുമക്കള്‍: ഹനീഫ.

Most Popular