Friday, September 24, 2021
Home Gulf Qatar ഖത്തറില്‍ ക്വാറന്റീന്‍ ലംഘിച്ച നാലുപേരെ കൂടി അറസ്റ്റ് ചെയ്തു; അറസ്റ്റിലായവരുടെ എണ്ണം 14 ആയി

ഖത്തറില്‍ ക്വാറന്റീന്‍ ലംഘിച്ച നാലുപേരെ കൂടി അറസ്റ്റ് ചെയ്തു; അറസ്റ്റിലായവരുടെ എണ്ണം 14 ആയി

ദോഹ: ഖത്തറില്‍ ഹോം ക്വാറന്റീന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച നാലു പേരെ കൂടി അറസ്റ്റ് ചെയ്തു. പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും കൊറോണ വൈറസ് പടരാതിരിക്കാനും ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ നിര്‍ദേശങ്ങല്‍ പാലിക്കാത്തതിനാണ് അറസ്റ്റ്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ സമാന കാരണത്തിന് 10 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോട് കൂട് ക്വാറന്റീന്‍ ലംഘനത്തിന് ആകെ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. പിടിക്കപ്പെട്ടവര്‍ മുഴുവന്‍ സ്വദേശികളാണ്.

വീട്ടില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ പൊതുജനങ്ങളുടെ സുരക്ഷ മാനിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. ക്വാറന്റീന്‍ നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Most Popular