
ഖത്തറില്‍ ഹോം ക്വാറന്റൈന് ലംഘനം; നാലു പേര്‍ക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ ഹോം ക്വാറന്റൈന് നടപടികള്‍ ലംഘിച്ചതിന് ഞായറാഴ്ച നാലു പേര് കൂടി അറസ്റ്റില്‍. കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്തെ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ നടപ്പാക്കിയ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റു ചെയ്തത്.
മുസമ്മില്‍ കംപലബിതോ, ഒമര്‍ സബാഹ് സൈഫ് അല്‍ മജീദ് അല്‍ നുവൈമി, സീശന്‍ ജംഷിദ് ഇഖ്ബാല്‍, ഇബ്രാഹിം മുബാറാക് ഇബ്രാഹിം അല്‍ അലി അല്‍ മദീദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ നിയമ നടപടികള്‍ക്ക് വേണ്ടി പ്രോസിക്യൂഷന് കൈമാറി.
രാജ്യത്തെ 1990 നിയമം നമ്പര്‍ പത്തൊമ്പത് പ്രകാരം പകര്‍ച്ച വ്യാധി നിവാരണത്തിന്റെ ഭാഗമായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിലും ഇത്തരം നിയമലംഘനം നടത്തുവരെ നിരീക്ഷിക്കാന്‍ അധികൃതര്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിടിക്കപെടുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ശക്തമായ ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.