Monday, June 14, 2021
Home Newsfeed പെരുന്നാളിന് ശേഷം ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഇന്ന് 370 പേര്‍ക്ക് രോഗബാധ

പെരുന്നാളിന് ശേഷം ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഇന്ന് 370 പേര്‍ക്ക് രോഗബാധ

ദോഹ: പെരുന്നാള്‍ അവധിക്ക് പിന്നാലെ ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. രാജ്യത്ത് ഇന്ന 370 പേര്‍ക്ക്് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 818 പേരാണ് രോഗമുക്തി നേടിയത്. 226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 144 പേര്‍. 4,705 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 4 പേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 43, 51, 60, 66 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 536. രാജ്യത്ത് ഇതുവരെ 208,614 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 213,855. ഇന്ന് 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 338 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 36,626 ഡോസ് വാക്സിന്‍ നല്‍കി. ആകെ 21,09,980 ഡോസ് വാക്സിനുകളാണ് ഇതിനകം നല്‍കിയത്.
ALSO WATCH

 

Most Popular