Thursday, June 17, 2021
Home Newsfeed കോവിഡിനെ വരുതിയിലാക്കി ഖത്തര്‍; രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു

കോവിഡിനെ വരുതിയിലാക്കി ഖത്തര്‍; രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു

ദോഹ: ഖത്തറില്‍ ഇന്ന് 690 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1606 പേരാണ് രോഗമുക്തി നേടിയത്. 554 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 136 പേര്‍. 17,526 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 4 പേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 44, 55, 55, 100 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 445. രാജ്യത്ത് ഇതുവരെ 186,318 പേര്‍ രോഗമുക്തി നേടി. ആകെ രോഗബാധിര്‍ 204,289. ഇന്ന് 44 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 971 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 27,200 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ 1,496,833 ഡോസ് വാക്‌സിനുകളാണ് ഇതിനകം നല്‍കിയത്.
ALSO WATCH

Most Popular