Friday, June 18, 2021
Home Newsfeed ഖത്തറില്‍ ഇന്ന് 896 പേര്‍ക്ക് കോവിഡ്; നാല് മരണം

ഖത്തറില്‍ ഇന്ന് 896 പേര്‍ക്ക് കോവിഡ്; നാല് മരണം

ദോഹ: ഖത്തറില്‍ ഇന്ന് 896 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 728 പേര്‍ രോഗമുക്തി നേടി. 708 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 188 പേര്‍. ഇതോടെ നിലവില്‍ രാജ്യത്ത് രോഗബാധയുള്ളവരുടെ എണ്ണം 22,392 ആയി.

രാജ്യത്ത് 24 മണിക്കൂറിനിടെ നാലുപേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 36, 54, 58, 65 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 386. രാജ്യത്ത് ഇതുവരെ 174,698 പേര്‍ രോഗമുക്തി നേടി. ആകെ രോഗികള്‍ 197,476. ഇന്ന് 130 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 1299 പേരാണ് വിവിധ ആശുപത്രികളിലുള്ളത്.
ALSO WATCH

 

Most Popular