Monday, September 27, 2021
Home Gulf Qatar ഖത്തറില്‍ നാല് കോവിഡ് മരണംകൂടി; 1844 പേര്‍ക്ക് രോഗം ഭേദമായി

ഖത്തറില്‍ നാല് കോവിഡ് മരണംകൂടി; 1844 പേര്‍ക്ക് രോഗം ഭേദമായി

ദോഹ: ഖത്തറില്‍ ഇന്ന് നാലു പേര്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചതായി ആരോഗ്യ മന്ത്രാലയം. മരണസംഖ്യ 66 ആയി. 1716 പേര്‍ക്കു കൂടി 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. 1844 പേര്‍ക്ക് രോഗം ഭേദമായി. ആകെ രോഗ ബാധിതരുടെ എണ്ണം 73,595 ഉം രോഗം സുഖപ്പെട്ടവരുടെ എണ്ണം 49,413 ആയി.

24 മണിക്കൂറിനിടെ 15 പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 226 പേരാണ് ഇപ്പോള്‍ ഐസിയുവില്‍ ഉള്ളത്. 4929 ടെസ്റ്റുകളാണ് ഇന്ന് നടത്തിയത്. മൊത്തം ടെസ്റ്റ് ചെയ്തവരുടെ എണ്ണം 2,69,964 ആയി. 24,116 പേരാണ് നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്.

Four more die of COVID-19 in Qatar as 1,716 test positive


 

Most Popular