Saturday, June 19, 2021
Home Gulf Qatar കാല്‍നടയായി ഖത്തര്‍ ചുറ്റാനൊരുങ്ങി നാല് വനിതകള്‍

കാല്‍നടയായി ഖത്തര്‍ ചുറ്റാനൊരുങ്ങി നാല് വനിതകള്‍

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തിന് മുന്നോടിയായി പുതിയ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് നാല് വനിതകള്‍. കാല്‍നടയായി ഖത്തര്‍ മുഴുവന്‍ സഞ്ചരിച്ചക്കാനാണ് നാല് വനിതകള്‍ ഉള്‍പ്പെടുന്ന ‘ദി ഡെസേര്‍ട്ട് റോസസ്’ എന്ന സംഘത്തിന്റെ പദ്ധതി. ഫെബ്രുവരി 5ന് തുടങ്ങി അഞ്ച് ദിവസത്തിനുള്ളില്‍ പര്യടനം പൂര്‍ത്തിയാക്കാനാണ് പരിപാടി. 500 കിലോമീറ്റര്‍ ദൂരം ഓടിയും നടന്നും താണ്ടും. ഫെബ്രുവരി 9 ന് കായികദിനത്തിലാണ് പരിപാടിയുടെ സമാപനം.

യുകെയില്‍ നിന്നുള്ള സ്റ്റെഫാനി ഇന്നസ് സ്മിത്ത്, ഐസോബല്‍ ബുഷെല്‍, കാനഡയില്‍ നിന്നുള്ള ഹെതര്‍ ലീ, ഫിലിപ്പീന്‍സില്‍ നിന്നുള്ള റോസ് അയ്യൂറോ എന്നിവരടങ്ങിയ നാലംഗ സംഘമാണ് ഡെസേര്‍ട്ട് റോസസ്. വെല്ലുവിളി നിറഞ്ഞതും കഠിനവുമായ ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും പ്രചോദിപ്പിക്കുക എന്നതും ഡെസേര്‍ട്ട് റോസസിന്റെ പദ്ധതിയാണ്. ഐസോബല്‍ ബുഷെല്‍, ഇന്നെസ്-സ്മിത്ത് എന്നിവര്‍ അധ്യാപകരാണ്. ഹെതര്‍ ലീ വിദ്യാഭ്യാസ സൈക്കോളജിസ്റ്റും റോസ് അയ്യൂറോ ഫിനാന്‍സ് പ്രൊഫഷണലുമാണ്.
യാത്രയ്ക്ക് മുന്നോടിയായി, ഭക്ഷണം, കാലാവസ്ഥ, പകര്‍ച്ചവ്യാധി മുന്‍കരുതല്‍ തുടങ്ങിയ അനിവാര്യമായ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകളും പരിശീലനവും നടക്കുന്നുണ്ടെന്ന് സംഘം വ്യക്തമാക്കി. പ്രാദേശിക സ്പോര്‍ട്സ് കമ്മ്യൂണിറ്റികളായ ഫിലിപ്പിനോ സൈക്ലിംഗ് കമ്മ്യൂണിറ്റി, ദോഹ ബേ റണ്ണിംഗ് ക്ലബ് (ഡിബിആര്‍സി) എന്നിവയില്‍ നിന്ന് ഈ നാലംഗ സംഘത്തിന് വമ്പിച്ച പിന്തുണയാണ് ലഭിച്ചത്. അവര്‍ ടീമിനൊപ്പം വരാനും യാത്രയില്‍ സഹായിക്കാനും തയ്യാറാണ്.

Most Popular