Saturday, June 19, 2021
Home Ediotrs Pick ഖത്തറില്‍ നാല് വയസ്സുള്ള മലയാളി ബാലന്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍

ഖത്തറില്‍ നാല് വയസ്സുള്ള മലയാളി ബാലന്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍

ദോഹ: 30 സെക്കന്റ് കൊണ്ട് ഏറ്റവും കൂടുതല്‍ കാറുകളുടെ ലോഗോ തിരിച്ചറിഞ്ഞ് ഖത്തറില്‍ നാല് വയസ്സുള്ള മലയാളി ബാലന്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംനേടി. ഇന്ത്യയെക്കുറിച്ചും ഖത്തറിനെക്കുറിച്ചുമുള്ള പൊതുവിജ്ഞാന ചോദ്യങ്ങള്‍ക്ക് കുറഞ്ഞ സമയം കൊണ്ട ഉത്തരം പറഞ്ഞും ഈ കൊച്ചുമിടുക്കന്‍ കൈയടി നേടി.

ഖത്തര്‍ ഗ്യാസില്‍ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശികളായ ജബീന ബഷീറിന്റെയും നഫ്രാസ് പിഎന്നിന്റെയും മകന്‍ ആഹില്‍ നഫ്രാസാണ് അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച്ചവച്ചത്.

യോഗ്യതാ റൗണ്ടില്‍ മനുഷ്യ ശരീരം, മൃഗങ്ങള്‍, സസ്യങ്ങള്‍, സമകാലീന വിഷയങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ആഹില്‍ കൃത്യമായി ഉത്തരം പറഞ്ഞു. ചെറിയ കുഞ്ഞായിരിക്കുമ്പോള്‍ ആഹിലിന് കാറുകളോടും അതിന്റെ ലോഗോയോടും കമ്പമുണ്ടായിരുന്നുവെന്ന് ജബീന പറഞ്ഞു. പൊതുവിജ്ഞാനത്തിലും താല്‍പര്യമുണ്ടായിരുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രേരണയിലാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സുമായി ബന്ധപ്പെട്ടത്.

ദോഹ നോബിള്‍ ഇന്ത്യന്‍ കിന്റര്‍ഗാര്‍ട്ടനില്‍ കെജി 2 വിദ്യാര്‍ഥിയായ ആഹിലിന്റെ അടുത്ത ലക്ഷ്യം ഇന്റര്‍നാഷനല്‍ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംനേടുകയാണ്.
ALSO WATCH

Most Popular