Thursday, September 23, 2021
Home Newsfeed ലോക റെക്കോഡിട്ട് ഖത്തര്‍ ഇന്ത്യന്‍ സ്‌കൂളിലെ മലയാളി ബാലിക

ലോക റെക്കോഡിട്ട് ഖത്തര്‍ ഇന്ത്യന്‍ സ്‌കൂളിലെ മലയാളി ബാലിക

ദോഹ: പിരിയോഡിക് ടേബിളിലെ മുഴുവന്‍ മൂലകങ്ങളുടെയും പേരുകള്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ചൊല്ലി ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളിലുള്ള നാല് വയസ്സുകാരി മലയാളി ലോക റെക്കോഡിട്ടു. 2 മിനിറ്റ് 28 സെക്കന്റ് കൊണ്ടാണ് 118 രാസമൂലകങ്ങളുടെ പേരുകള്‍ മനപ്പാഠമാക്കി പറഞ്ഞു തീര്‍ത്തത്.

ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലെ ഇശല്‍ മര്‍വ ഫിറോസ് ഖാനാണ് ഈ അപൂര്‍വ്വ നേട്ടത്തിലൂടെ മാര്‍ച്ച് 26ന് ഇന്റര്‍നാഷനല്‍ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയത്. 55 മനുഷ്യാവയവങ്ങളുടെ പേരും സൗരയൂഥത്തിലെ എട്ട് ഗ്രഹങ്ങളും ഇന്ത്യയിലെ 14 പ്രധാനമന്ത്രിമാരെയും കുറഞ്ഞ സമയം കൊണ്ട് തിരിച്ചറിഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ്, ചാംപ്യന്‍സ് ബുക്ക് ഓഫ് റെക്കോഡ്‌സ് എന്നിവയില്‍ ഇശല്‍ നേരത്തേ ഇടംനേടിയിരുന്നു.

തിരുവനന്തപുരം സ്വദേശി ദോഹയിലെ യൂനികോണ്‍ മെഡിക്കല്‍സിലെ മെഡിക്കല്‍ ടെക്‌നീഷ്യന്‍ ഫിറോസ് ഖാന്റെയും അല്‍ അഹ്‌ലി ഹോസ്പിറ്റലിലെ ന്യൂറോ ടെക്‌നോളജിസ്റ്റ് ഷെറിന്‍ ഫിറോസിന്റെയും മകളാണ് ഇശല്‍.

ചെറുപ്രായത്തില്‍ തന്നെ ഇശലിന്റെ ഓര്‍മശക്തി തിരിച്ചറിഞ്ഞിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ഒരൂ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയപ്പോഴാണ് ഇശല്‍ പിരിയോഡിക് ടേബിള്‍ കണ്ടത്. അതിലെ നാല് മൂലകങ്ങളെക്കുറിച്ച് ഞാന്‍ വിശദീകരിച്ചു കൊടുത്തു. ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ അത് അഞ്ചും അവള്‍ മനപ്പാഠമാക്കി പറഞ്ഞു. തുടര്‍ന്നാണ് മുഴുവന്‍ ടേബിളും മകള്‍ക്ക് പഠിപ്പിച്ച് കൊടുത്തതെന്ന് ഷെറിന്‍ ഫിറോസ് പറഞ്ഞു.

Most Popular