Sunday, April 18, 2021
Home Gulf Qatar ഖത്തറിലെ നാലാമത്തെ ഡ്രൈവ് ത്രൂ കോവിഡ് ടെസ്റ്റിങ് സെന്റര്‍ ഉടന്‍

ഖത്തറിലെ നാലാമത്തെ ഡ്രൈവ് ത്രൂ കോവിഡ് ടെസ്റ്റിങ് സെന്റര്‍ ഉടന്‍

ദോഹ: ഖത്തറില്‍ നാലാമത്തെ ഡ്രൈവ് ത്രൂ കോവിഡ് പരിശോധനാ കേന്ദ്രം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി. നിലവില്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെ അല്‍ വഅബ്, അല്‍ തുമാമ, ലഅബീബ് ഹെല്‍ത്ത് സെന്ററുകളിലാണ് ഡ്രൈവ് ത്രൂ പരിശോധനകളുള്ളത്. നാലാമത്തെ കേന്ദ്രം ഉടന്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം അല്‍ വഅബ് ഹെല്‍ത്ത് സെന്റര്‍ സന്ദര്‍ശിച്ച മന്ത്രി പറഞ്ഞു.

പ്രാഥമിക ഘട്ടത്തില്‍ രോഗം കണ്ടെത്തുകയും സാമൂഹിക രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കുകയുമാണ് ഡ്രൈവ് ത്രൂ ടെസ്റ്റിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേകമായി ക്ഷണം ലഭിക്കുന്നവര്‍ക്കാണ് ടെസ്റ്റ് നടത്തുന്നത്. മൂന്ന് മാദണ്ഡപ്രകാരമാണ് ഡ്രൈവ് ത്രൂ ടെസ്റ്റിനായി ആളുകളെ ക്ഷണിക്കുന്നത്. കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലായ, പ്രായമുള്ളവര്‍, ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ എന്നിവരാണിവര്‍. ഫോണിലൂടെ ബന്ധപ്പെടുന്നര്‍ക്ക് തിയ്യതിയും സമയവും സ്ഥലവും അടക്കമുള്ള എസ്എംഎസ് സന്ദേശം ലഭിക്കും.

Fourth COVID-19 drive-through swabbing hub to come up in Qatar soon: Minister


 

Most Popular